ഫോട്ടോഷോപ്പ് തുടക്കക്കാര്‍ക്ക് layer ഒരു കയറാണ്. അതില്‍ തട്ടിത്തടഞ്ഞും മറിഞ്ഞുവീണും ഈ ഹലാക്ക് നമ്മക്ക് പറ്റൂലെന്നു പറഞ്ഞ് മിക്കവരും പിന്തിരിയും. ഞാനും തുടക്കത്തില്‍ ഈ ലയറിന്റെ ചുഴിയില്‍ കറങ്ങി കുറേകാലം ഇതങ്ങു നിര്‍ത്തിവെച്ചു. പിന്നെ. ‘ഹങ്ങനെ വിട്ടാപറ്റൂലല്ലോ’ എന്നും പറഞ്ഞ് തുടങ്ങിയപ്പം ഇതൊക്കെ വെറും പുഷ്പം അല്ലെ ‘പുഷ്പം’. ആദ്യം ഈ ചിത്രം ഒന്നു ശ്രദ്ധിക്കു. ഇതില്‍ നാലു ലയറുകള്‍ ഉണ്ട്. ഒരു ബാക്ക്ഗ്രൌണ്ട് ലയര്‍ ബാക്കി 3 ലയറുകള്‍. ഇതില്‍ ഓരോ ലയറുകള്‍ എഡിറ്റ് ചെയ്യണമെങ്കിലും അതാതു ലയറുകള്‍ സെലെക്റ്റ് ചെയ്യണം. ചിത്രത്തില്‍ ഞാന്‍ സെലെക്റ്റ് ചെയ്തിരിക്കുന്ന ലയര്‍ ഗ്രീന്‍ ആണെന്നു കാണാമല്ലൊ. എന്നതുപോലെ. ഇങ്ങനെ സെലെക്റ്റ് ചെയ്താല്‍ മാത്രമെ നമുക്ക് ആ ലയര്‍ ചിത്രം എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളു. മറ്റൊരു കാര്യം ബാക്ക്ഗ്രൌണ്ട് ലയറുകള്‍ നമുക്ക് മറ്റുലയറുകള്‍ പോലെ എഡിറ്റ് ചെയ്യാന്‍ കഴിയില്ല എന്നതാണ്. ബാക്ക്ഗ്രൌണ്ട് ലയറുകള്‍ നമുക്ക് എഡിറ്റ് ചെയ്യാന്‍ ബാക്ക്ഗ്രൌണ്ട് ലയറിനു നേരെ കാണുന്ന ലോക്ക് ചിത്രത്തില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍ മതി. പൂട്ട് പൊട്ടിച്ചാല്‍ പിന്നെ നമുക്ക് എന്ത് അക്രമവും കാണിക്കാം. ഡബ്‌ള്‍ ക്ലിക്കിനു പകരം layer >> new >> layer from background എന്ന ഒപ്ഷനും ഉപയോഗിക്കാം
പുതിയ ലയറുകള്‍ ഉണ്ടാക്കാന്‍ പല വഴികള്‍ ഉണ്ട്. അതില്‍ ഏറ്റവും എളുപ്പം ചിത്രത്തില്‍ കാണുന്ന ചുവന്ന വൃത്തത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ലയര്‍ ഐകണില്‍ ക്ലിക്ക് ചെയ്യുക തന്നെയാണ് എന്നെനിക്ക് തോന്നുന്നു. മറ്റൊന്നു shift + Ctrl + N എന്ന കീ ബോര്‍ഡ് ഷോര്‍ട്കട്ട്. മറ്റൊന്ന് മുകളില്‍ മെനുവില്‍ layer >> new >> layer പോകുക. ചിത്രത്തില്‍ കാണുന്ന
പോലെ വരുന്ന വിന്റോയില്‍ പേരു നല്‍കി ഓകെ നല്‍കാം. ഇനി നമ്മള്‍ നേരത്തെ പറഞ്ഞ ലയര്‍ പാലറ്റിലെ ലയര്‍ ഐകണില്‍ ക്ലിക്ക് ചെയ്താണ് പുതിയ ലയര്‍ ഉണ്ടാക്കുന്നതെങ്കില്‍ അതിനു പുതിയ പേരു നല്‍കാന്‍ പേരില്‍ ഡബ്‌ള്‍ ക്ലിക്ക് ചെയ്താല്‍ മതി.
ഇനി ഫോട്ടോഷോപ്പ് തുറന്നപ്പം നമ്മടെ ലയര്‍ പാലറ്റ് കാണുന്നില്ല . പടച്ചോനെ കുടുങ്ങീല്ലോ, എന്നു കരുതി തലയില്‍ കൈ വെക്കണ്ട, മുകളിലെ മെനുവില്‍ Window >> layers എന്നിടത്തു പോയാല്‍ സംഗതി കിട്ടും. അതുമല്ലെങ്കില്‍ കീ ബോര്‍ഡില്‍ f7 ബട്ടണിട്ട് ഒരു കുത്തുകൊടുത്താല്‍ മതി. ലയറുകള്‍ നമ്മെ ഇമേജുകള്‍ വളരെ വേഗത്തില്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഒപ്ഷന്‍ ആണ്. ഉദാഹരണമായി നമൂക് ഒരു ടെക്സ്റ്റ് നു ഇഫക്റ്റ് നല്‍കണം. അല്ലെങ്കില്‍ ഒരു ചിത്രത്തിന്റെ പ്രത്യേക ഭാഗം എഡിറ്റ് ചെയ്യണം എങ്കില്‍ അതിനു ലയറുകള്‍ ഇല്ലാതെ നടക്കില്ലല്ലോ.
മറ്റൊരു ലയര്‍ ഒപ്ഷന്‍ ആണ് ഡ്യൂപ്ലിക്കേറ്റ് ലയറുകള്‍. ഒറിജിനല്‍ ചിത്രത്തെ നിലനിര്‍ത്തി ആ ചിത്രത്തിനു തന്നെ എഡിറ്റ് ചെയ്യാനും ചിത്ര ഭാഗങ്ങള്‍ എഡ്റ്റ് ചെയ്യാനും ബ്ലെന്റിംഗ് മോഡ് ഇഫക്റ്റുകള്‍ നല്‍കാനും എല്ലാം ഡ്യൂപ്ലിക്കേറ്റ് ലയറുകള്‍ നമ്മെ സഹായിക്കുന്നു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ നമുക്ക് വേണ്ടിയ ലയറിനെ മൌസില്‍ ഞെക്കി പിടിച്ച് ന്യൂ ലയര്‍ ഐകണില്‍ കൊണ്ടുവന്ന് മൌസ് ക്ലിക്ക് വിട്ടാല്‍ ഒരു ഡ്യൂപ്ലിക്കേറ്റ് ലയര്‍ ആയി. മറ്റൊന്നു മുകളിലെ മെനുവില്‍ layer >> duplicate layer പോയും ഡ്യൂപ് ലയര്‍ ഉണ്ടാക്കാം. കീ ബോര്‍ഡില്‍ Ctrl + J ആണ് പുതിയ ഡ്യൂപ് ലയറിന്റെ ഷോര്‍ട്ട്കട്ട്.
ചിത്രത്തില്‍ ഈ കാണുന്ന ഐകണ്‍ ആണ് ലയറിലും പാത്ത് ലും ചാനല്‍സിലും ആനിമേഷനിലും എല്ലാം പുതിയത് ഉണ്ടാക്കുന്നത്. ഇപ്പം മനസിലായില്ലെ ലയറൊന്നും ഒരു കയറല്ല വെറും പയറാണെന്നു. (ഇതു തുടക്കക്കാര്‍ക്ക് വേണ്ടിയിട്ട പോസ്റ്റ് ആണ്. ലയര്‍ മനസിലാകുന്നില്ല എന്നു പറഞ്ഞ് മെയില്‍ ചെയ്ത സുഹൃത്തുക്കള്‍ക്ക് വേണ്ടി) അപ്പം ലയറാണു താരം.
ഫോട്ടോഷോപ്പ് ബേസിക് മൂന്നാം ഭാഗം. ഗ്രേഡിയന്റ് ടൂൾ, മാഗ്നറ്റിക് ലാസോ ടൂൾ, മാജിക് വാന്റ് ടൂൾ, എങ്ങനെ ഒരുമിച്ച് 2 സെലെക്ഷൻ നടത്താം. എങ്ങിനെ അല്പം മാത്രം ഡിസലക്റ്റ് ചെയ്യാം. എന്താണു സിമിലർ, ഗ്രോ സെലെൿറ്റുകൾ. എങ്ങനെ സേവ് ചെയ്യാം. കോപി പേസ്റ്റ് എങ്ങനെ?, എന്താണു free Transform ?
പെൻസിൽ ടൂൾ
ബ്രഷ് ടൂൾ എങ്ങനെ ക്രമീകരിക്കാം.
ഓട്ടോ ഇറേസർ
ലാസോ ടൂൾ
പോളിഗോണൽ ലാസോ ടൂൾ എന്നിവയെ കുറിച്ച് വേഗത്തിൽ മനസിലാക്കാം. ഒപ്പം കീ ബോർഡ് ഷോട്ട്കട്ടുകളും.
ഫോട്ടോഷോപ്പിനെ അറിയുക പഠിക്കുക എന്ന ലക്ഷത്തോടെ ഈ ബ്ലോഗ് തുടങ്ങുമ്പോൾ ഇങ്ങനെ ഒരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല.നന്ദിയുണ്ട് എല്ലാവർക്കും.
ഫോട്ടോഷോപ്പ് അല്പം പോലും അറിയാത്ത തുടക്കക്കാർക്കു പോലും പെട്ടന്നു പഠിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ ഓപണിംഗ് മുതൽ പറയുന്ന വീഡിയോ ടൂട്ടോറിയൽ യാദൃശ്ചികമായി കയ്യിൽ വന്നു ചേർന്നപ്പോൾ അതിവിടെ പോസ്റ്റണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അനുവാദത്തിനുവേണ്ടി മൈൽ അയച്ചു കാത്തിരുന്നു. പിന്നെ ഒരു സുഹൃത്തിന്റെ സഹായത്തോടെ കണ്ടെത്തിയപ്പോൾ യാഹുവിലെ കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്ത്. അനുവാദം ചോദിച്ചപ്പോൾ സന്തോഷത്തോടെ സമ്മതം തന്നു. ഓരോ ടൂൾസും ഉദാഹരണ സഹിതം വിവരിക്കുന്ന ഈ വീഡിയോ നമുക്കൊരു മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമേതുമില്ല. ഒരിക്കൾകൂടി കാഞ്ഞിരപ്പള്ളി കറിയാച്ചൻ എന്ന സുഹൃത്തിനു നന്ദി പറഞ്ഞ് ഇതിവിടെ പോസ്റ്റുന്നു.
1 എങ്ങിനെ ഫയൽ ഓപൺ ചെയ്യാം. 2 എന്തൊക്കെയാണു പ്രത്യേകതകൾ 3 ടൂൾ ബോക്സ് 4 പെൻസിൽ ടൂൾ 5 ഫോർഗ്രൗണ്ട് കളർ എങ്ങനെ മാറ്റാം.
അക്ഷരങ്ങളെ കത്തിക്കാനുള്ള വിദ്യ നമുക്കിവിടെ പഠിക്കാം. എന്നത്തേയും പോലെ പുതിയൊരു പേജ് തുറക്കുക. ഇനി നമ്മക്ക് പേജിൽ മൊത്തത്തിൽ കരിഓയിൽ ഒഴിക്കണം. അതിനായി paint bucket Tool ഉപയോഗിച്ച് മൊത്തത്തിൽ കറുപ്പ് കോരി ഒഴിക്കുക.
ഇനി നമുക്ക് ആവശ്യമായ ടെക്സ്റ്റ് ടൈപുക. ടൈപ്പ് ചെയ്യുമ്പം അതു വെള്ള അക്ഷരങ്ങളാവാൻ ശ്രദ്ധിക്കണേ. അത്യാവശ്യം ബോൾഡായ അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് ആണൂ നല്ലത് ഇല്ലെങ്കിൽ വ്യക്തതയുണ്ടാവില്ല.
ശേഷം ടൈപ് ചെയ്ത ടെക്സ്റ്റിനെ റൈറ്റ്ക്ലിക്ക് ചെയ്ത് Resterize എന്നിടത്ത് ക്ലിക്ക് ചെയ്ത് Rasterize ചെയ്യണം. ഇനി ചിത്രത്തിലെ ലയർ പാലറ്റിലേക്കൊന്നു നോക്കു. നമ്മുടെ ബാക്ക്ഗ്രൗണ്ട് ലയറിന്റേയും ടെക്സ്റ്റ് ലയറിന്റേയും ഓരോ ഡ്യൂപ്ലിക്കേറ്റ് ലയർ ഉണ്ടാക്കണം. അതിനായി ലയർ പാലറ്റിലെ ന്യൂ ലയർ ഐകണിലേക്ക് നമ്മുടെ ലയറുകൾ ഡ്രാഗ് ചെയ്ത് വിട്ടാൽ മതിയാകും.
മുകളിലുള്ള ടെക്സ്റ്റ് ലയറിനെ Eye ഐകണീൽ ക്ലിക്ക് ചെയ്ത് ഇൻവിസിബിൾ ആക്കിയ ശേഷം താഴെയുള്ള ടെക്സ്റ്റ് ലയർ സെലെൿറ്റ് ചെയ്ത് ചിത്രത്തിൽ കാണുന്നത് പോലെ തിരിക്കണം. അതിനായി Free Transform ടൂൾ ഉപയോഗിക്കുകയോ Edit >> Transform >> 90° CW കൊടുക്കുകയോ ചെയ്യാം.
ഇനി ഇവിടത്തന്നെ ചുമ്മാ മുട്ടിത്തിരിയാതെ filter >> Stylize >> Wind പോകുക. Wind മുകൾ ഭാഗത്തേക്ക് വരുന്ന തരത്തിൽ(from the left) സെറ്റ് ചെയ്യുക. CTRL+F പ്രസ്സ് ചെയ്ത് Wind ഫിൽറ്റർ ഇഫക്റ്റ് നമുക്കു വീണ്ടും ആവർത്തിക്കാം. ഇങ്ങനെ ആവശ്യമുള്ള വലിപ്പത്തിൽ വിന്റ് ഇഫക്റ്റ് നമുക്ക് ക്രമീകരിക്കാം.
അടുത്തതായി നമ്മുടെ ടെക്സ്റ്റിനെ പഴയപോലെ തിരിക്കുക. Ctrl+T ഉപയോഗിച്ച് തിരിക്കുകയോ അല്ലെങ്കിൽ Edit >> Transform >> 90° CCW പോകുകയോ ചെയ്യാം. ഇനി നമ്മൾ നേരത്തെ ഉണ്ടാക്കിയ ബാക്ക്ഗ്രൗണ്ട് ലയറിന്റെ ഡ്യൂപ്ലിക്കേറ്റിലേക്ക് ഈ ടെക്സ്റ്റ് ലയറിനെ മെർജ് (Ctrl+E) ചെയ്യുക. ഇനി മുന്നോട്ട് പോകണെങ്കി ഈ പരിപാടി അത്യാവശ്യമായതോണ്ട് മെർജ് ഒഴിവാക്കി മുന്നോട്ട് പോകാം എന്നൊരു വെടക്ക് ചിന്ത നടക്കൂല മക്കളേ.
ശേഷം Filter >> Liquify ഓപൺ ചെയ്യുക. ചിത്രത്തിൽ കാണിച്ച പോലെ ബ്രഷ് ടൂൾ 100 സെലെൿറ്റ് ചെയ്ത് അല്പം പ്രയോഗങ്ങൾ നടത്തുക. ചിത്ര ശ്രദ്ധിക്കുക.
ഇനി ബ്രഷ് സൈസ് 15 സെലെൿറ്റ് ചെയ്ത് ഇതു പോലെ അല്പം കൂടി പ്രയോഗിക്കുക.
ബ്രഷ് സൈസ് 50 സെലെൿറ്റ് ചെയ്ത് വീണ്ടും അങ്ങിങ്ങായി വലിച്ച് നീട്ടി ആകെക്കൂടി കാക്ക എന്തോ ചെനക്കിയപോലാക്കുക.
ഇനി ലയർ പാലറ്റിനു താഴെ കാണുന്ന create new fill or adjustment layer എന്ന ഐകണിൽ ക്ലിക്ക് ചെയ്ത് വരുന്ന മെനിവിൽ നിന്ന് hue saturation ലയർ ഓപൺ ചെയ്യുക. കളറൈസ് ബോക്സ് ചെക്ക് ചെയ്ത ശേഷം ചിത്രത്തിൽ കാണുന്നപോലെ ഫയർ കളർ വരത്തക്ക രീതിയിൽ സെറ്റ് ചെയ്യുക.
വീണ്ടും ഒരു hue saturation ലയർ കൂടി ഓപൺ ചെയ്യുക. ഇതിൽ കളറൈസ് ബോക്സ് ചെക്ക് ചെയ്യേണ്ടതില്ല. ചിത്രത്തിൽ കാണിച്ചിരിക്കുന്നത്പോലെ റെഡ് കളറിനു മുൻതൂക്കം നൽകി സെറ്റ് ചെയ്യുക. ശേഷം ബ്ലന്റിംഗ് മോഡ് Overlay ആയി സെറ്റ് ചെയ്യുക.
അപ്പം ഇതേ ഇതുപോലെ ലഭിക്കും.
ഇനി നമുക്ക് നമ്മൾ നേരത്തെ ഇൻവിസിബിൾ ആക്കിവെച്ചിരുന്ന ടെക്സ്റ്റ് ലയറിനെ Eye ഐകണിൽ ക്ലിക്ക് ചെയ്ത് വിസിബിൾ ആക്കാം. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് ബ്ലന്റിംഗ് ഒപ്ഷൻ ഓപൺ ചെയ്യുക. Gradient Overlay എടുത്ത് ചിത്രത്തിൽകാണുന്നപോലെ കളറുകൾ സെറ്റ് ചെയ്യുക.
ഇനി ടെക്സ്റ്റ് ലയറിന്റെ അരികുകൾ സ്മൂത്ത് ആക്കാൻ വേണ്ടി സോഫ്റ്റ് ബ്രഷ് സെലെൿറ്റ് ചെയ്ത് ഇറേസർ ടൂൾ ഉപയോഗിക്കുകയോ മാസ്ക് ചെയ്ത് ബ്രഷ് ടൂൾ ഉപയോഗിക്കുകയോ ചെയ്യാം.
വെബ്‌സൈറ്റുകളില്‍ കാണുന്നതു പോലുള്ള ഇത്തരം ബട്ടണുകള്‍ നമുക്ക് ബ്ലോഗുലകത്തിലും ഒന്നു പരീക്ഷികണ്ടേ, അതിന്റെ ആദ്യ പടിയായി നമ്മള്‍ ആദ്യം ഇങ്ങനൊരു ബട്ടണ്‍ ക്രിയേറ്റണം. അതിനായി ഫോട്ടോഷോപ്പില്‍ ചെറിയൊരു പരിക്ഷീണം ആണിവിടെ , എങ്കി തുടങ്ങാം .
പുതിയ ഒരു വിന്റോ ഉണ്ടാക്കുക. Rounded Rectangle ടൂള്‍ സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. റൌണ്ട് ചെയ്യേണ്ടത് 5 പിക്സ് ആക്കി യിട്ട് വേണം Rounded Rectangle പ്രയോഗിക്കാന്‍ . അതും ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.
ഏകദേശം ബോഡി ഇപ്പം റെഡി. ഇനിയിതിനൊരു പുത്തന്‍ കുപ്പായം ഇടീക്കണം, അതിനായി ലയര്‍ പാലറ്റില്‍ Rectangle ലയറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് blending options ഓപണ്‍ ചെയ്യുക. gradient overlay ഓപണ്‍ ചെയ്യുക. ചിത്രത്തില്‍ കാണുന്നത് പോലെ കളര്‍ ഡാര്‍ക്ക് ബ്ലൂ #0d3079 ടു #557bc9 സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്ന പോലെ സ്റ്റൈല്‍ ലൈനര്‍ എന്നും സെലെക്റ്റുക.
ഇനി stroke കൂടി സെറ്റ് ചെയ്യുക ചിത്രത്തില്‍കാണുന്ന പോലെ
inner glow കൂടി സെറ്റ് ചെയ്യാം നമുക്ക് .അതിനായി ചിത്രത്തിലേതു പോലെ കളര്‍ വൈറ്റ് സെറ്റ് ചെയ്യുക. ഒപ്പം ഒപാസിറ്റി 30 ആയി കുറക്കുക. ചുവന്ന കളറില്‍മാര്‍ക്ക് ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുമല്ലോ.
ഇനി ഇവനെ അല്പം പൌഡറൊക്കെയിട്ട് അല്പം ഭംഗി വരുത്തണ്ടേ. അതിനായി ആദ്യം നമുക്ക് അല്പം നോയിസ് ആഡ് ചെയ്യാം, അതിനു ആദ്യം നമ്മളൊരു പുതിയ ലയര്‍ ഉണ്ടാക്കണം. ചിത്രത്തില്‍ പച്ച നിറത്തില്‍ മാര്‍ക്ക് ചെയ്ത താണു നമ്മള്‍ ക്രിയേറ്റിയ പുതിയ ലയര്‍. ഇനി നമ്മുടെ കീ ബോര്‍ഡിലെ Ctrl ഞെക്കിപിടിച്ച് ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഷേപ് ലയറില്‍ ചുമ്മാ ഒന്നു ക്ലിക്കുക.ഇപ്പം നമ്മുടെ പുതിയ ലയര്‍ നമുക്ക് വേണ്ട വിധത്തില്‍ സെലെക്റ്റ് ആയിരിക്കുന്നു.
ശേഷം Paint bucket tool ഉപയോഗിച്ച് ബ്ലാക്ക് കളര്‍ ഫില്‍ ചെയ്യുക. കീ ബോര്‍ഡില്‍ ctrl+D പ്രസ്സ് ചെയ്ത് ഡിസെലെക്റ്റ് ചെയ്യുക. Filter > Noise > Add noise പോകുക ചിത്രത്തില്‍ കാണുന്നത് പോലെ സെറ്റ് ചെയ്യുക.
ഇനി നോയിസിന്റെ പണി പൂര്‍ത്തിയാവാന്‍ ഒരല്പം പണികൂടിയുണ്ട്. ചിത്രത്തില്‍ ചുവന്ന കളറില്‍ കാണിച്ചിരിക്കുന്നത് നോക്കു. ലയര്‍ പാലറ്റിലെ ബ്ലന്റിംഗ് മോഡ് സ്ക്രീന്‍ എന്നാക്കുക, ഒപ്പം ഒപാസിറ്റി 15 ഓ അതില്‍ താഴെയോ ആയി സെറ്റ് ചെയ്യുക.
പുതിയ ഒരു ലയര്‍ കൂടി ഉണ്ടാക്കണം. എന്നിട്ട് നമ്മള്‍ നേരത്തെ നോയിസ് ആഡ് ചെയ്യാന്‍ ചെയ്തതു പോലെ ഒന്നു കൂടി സെലെക്റ്റ് ചെയ്യുക. ഇപ്രാവശ്യം വെള്ളനിറം പെയിന്റ് ബക്കറ്റ് ടൂള്‍ ഉപയോഗിച്ച് ഫില്‍ ചെയ്യുക. ചിത്രം ശ്രദ്ധിച്ചാല്‍ കാര്യം മനസിലാവും.
ഇനി ചിത്രത്തിലേതു പോലെ Rectangular Marquee Tool ഉപയോഗിച്ച് നമ്മുടെ ബട്ടണിന്റെ പകുതി വെച്ച് പ്രയോഗിക്കുക. ശേഷം ഇറേസര്‍ ടൂള്‍ ഉപയോഗിച്ച് റെക്‍ടാങ്കുലറിനുള്ളിലുള്ള ഭാഗം മായ്ച്ച് കളയുക.
ചിത്രത്തില്‍ ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക, ലയര്‍പാലറ്റില്‍ opacity 10 എന്നു സെറ്റ് ചെയ്യുക.ഇനി നിങ്ങള്‍ക്ക് വേണ്ടിയ ടെക്സ്റ്റ് അവിടെ ടൈപ് ചെയ്യുക വൈറ്റ് കളറില്‍. ഏരിയല്‍ പോലുള്ള ഫോണ്ടുകള്‍ ഉപയോഗിച്ചാല്‍ ഒന്നുകൂടിഭംഗിയാവും. ശേഷം നമ്മുടെ ടെക്സ്റ്റ് ലയറിന്റെ ഡ്യൂപ്ലിക്കേറ്റ് ലയര്‍ ഉണ്ടാക്കുക. ഡ്യൂപ്ലിക്കേറ്റ് ലയറിനെ ഒറിജിനല്‍ ടെക്സ്റ്റ് ലയറിന്റെ താഴേക്ക് വലിച്ചിടുക. ശേഷം റൈറ്റ് ക്ലിക്ക് ചെയ്ത് Blending options ഓപണ്‍ ചെയ്യുക. Color overlay എടുത്ത് #124d89 ഈ കളര്‍ സെലെക്റ്റുക. ഓകെ നല്‍കുക. ഇനി കീ ബോര്‍ഡില്‍ റൈറ്റ് ആരോയും അപ് ആരോയും ഓരോ പ്രാവശ്യം ഞെക്കുക. ഇതു നമ്മുടെ ടെക്സ്റ്റ് ലയറിനു ഒരല്പം ചന്തം കിട്ടാന്‍ വേണ്ടിയാണ്. ഇതില്ലെങ്കിലും നൊ പ്രശ്നം, ടെക്സ്റ്റ് ലയറിന്റെ ഒപാസിറ്റി ഒരു 90-95 ആക്കി സെറ്റിയാലും മതി.
ഇനി നമ്മുടെ ബട്ടണില്‍ ഒരല്പം ലൈറ്റിംഗ് ഇഫക്റ്റ് നല്‍കണം, അതിന്റെ ആദ്യ പടിയായി ചിത്രത്തില്‍ താഴെ ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ഫോള്‍ഡര്‍ ഐകണില്‍ ക്ലിക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കുക. ബ്ലെന്റിംഗ് മോഡ് കളര്‍ ഡോഡ്ജ് എന്നാക്കുക. പേരു ലൈറ്റിംഗ് ഇഫക്റ്റ് എന്നാക്കുക.
ഇനി ലൈറ്റിംഗ് ഇഫക്റ്റ് നല്‍കാം. അതിനായി ചിത്രത്തില്‍ 1 എന്ന് ചുവന്ന നിറത്തില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന അവിടെ ക്ലിക്ക് ചെയ്ത് മാസ്ക് ഇടുക.
ഇനി ബ്രഷ് ടൂള്‍ സെലെക്റ്റ് ചെയ്യുക. ചിത്രത്തില്‍ കാണുന്ന പോലെ ഹാര്‍ഡ്‌നെസ് കുറഞ്ഞ ബ്രഷ് സെലെക്റ്റുക. സൈസ് 80 പിക്സ് ആക്കുക. ഇനി നമ്മള്‍ ഉണ്ടാക്കിയ ഗ്രൂപ്പില്‍ ഒരു പുതിയ ലയര്‍ ഉണ്ടാക്കുക. തൊട്ടു മുകളില്‍ ഉള്ള ചിത്രം ശ്രദ്ധിക്കുക. 2 എന്നു മാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടില്ലെ. അതു പോലെ ലൈറ്റിംഗ് വ്യത്യസ്ത സ്ഥലങ്ങളില്‍ പുതിയ പുതിയ ലയറില്‍ പ്രയോഗിക്കുക. ശേഷം ലയറിന്റെ ഒപാസിറ്റി 50 ഓ അതില്‍ കുറവോ ആയി സെറ്റ് ചെയ്യുക.
ശേഷം നമ്മുടെ ബട്ടണ്‍ ന്റെ ഭാഗം അല്ലാത്ത ബാക്കി ഭാഗം ക്രോപ് ചെയ്ത് കളയുക. ചിത്രം ശ്രദ്ധിക്കുക.
ഇനി ചിത്രത്തില്‍ നോക്കു. ചുവന്ന കളറില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന ബാക്ക്ഗ്രൌണ്ട് ലയര്‍ കണ്ണില്‍ ക്ലിക്ക് ചെയ്ത് ഇന്‍വിസിബിള്‍ ആക്കുക. ശേഷം save for web and devices എന്നതില്‍ ക്ലിക്ക് ചെയ്ത് gif ഫയലായി സേവ് ചെയ്യുക.
ഇനി ഇതെങ്ങനെ ബ്ലോഗില്‍ ആഡാം എന്നത് മറ്റൊരു പോസ്റ്റില്‍ വിവരിക്കാം. അതിനു മുന്‍പ് മറ്റൊരു കാര്യം കൂടി. ബട്ടണ്‍ ഉണ്ടായിക്കഴിഞ്ഞാല്‍ പിന്നീട് വേറെബട്ടണ്‍ ഉണ്ടാക്കാന്‍ ചുമ്മ ടെക്സ്റ്റ് ലയര്‍ എഡിറ്റ് ചെയ്താല്‍ മതി. കളര്‍ ചെയ്ഞ്ച് ചെയ്യാന്‍ Ctrl + U പ്രസ്സ് ചെയ്ത് hue and saturation ഓപണ്‍ ചെയ്ത് കളറൈസ് കോളം ടിക് ചെയ്ത ശേഷം hue, saturation എന്നിവ എഡിറ്റ് ചെയ്യുക. താഴെ ചിത്രങ്ങള്‍ കാണൂ